Breaking News

പ്രസവത്തിന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ജനിച്ച കുഞ്ഞും മരിച്ചു

പ്രസവത്തിന് കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ജനിച്ച കുഞ്ഞും മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാഗച്ചേരിയിലെ ബാലകൃഷ്ണന്റെയും രാജീവിയുടേയും മകൾ ചേറ്റുകുണ്ട് കീക്കാനത്തെ കാവടി നിവാസിലെ കെ. സാഗറിന്റെ ഭാര്യ ദീപയും (30) കുഞ്ഞുമാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് പ്രസവത്തിനായി ദീപ 
നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ പോളിക്ലിനിക്കില്‍
അഡ്മിറ്റായത്. വൈകീട്ട് 7 മണിക്ക് ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരിച്ചു. പിന്നാലെ അമിത രക്തസ്രാവത്തോടെ ദീപയുടെ നിലയും ഗുരുതരമായി. ദീപയുടെ ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും . വൈകാതെ ദീപയും മരിച്ചു. ചികിത്സാപിഴവാണ് 
അമ്മയുടേയും കുഞ്ഞിന്റെയും 
മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് ചെയ്ത് കുഞ്ഞിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ദീപയുടെ മൃതദേഹവും 
പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

No comments