Breaking News

പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ആദ്യ കലവറ നിറച്ചു.

ഫെബ്രുവരി എട്ടു മുതൽ 11 വരെ പെരുങ്കളിയാട്ടം നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ആദ്യ കലവറ നിറച്ചു. ഇന്ന് രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുക്കൈ നരിക്കാട്ട് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്തിൽനിന്നുമാണ് കലവറ നിറക്കൽ ഘോഷയാത്ര ആരംഭിച്ചത്. മധുരംകൈ ശങ്കരനാരായണ ക്ഷേത്രം മണ്ഡലം ധർമ്മശാസ്താക്ഷേത്രം ചതുരകിണർ മുത്തപ്പൻ മടപ്പുര ,മോനച്ച ശ്രീ ഭഗവതി ക്ഷേത്രം, മന്നിയോട്ട് ഭഗവതി ക്ഷേത്രം, പുതിയ സ്ഥാനം, മാതോത്ത് ഭഗവതി ക്ഷേത്രം, നാരാംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, മേനിക്കോട്ട് ഭഗവതി ക്ഷേത്രം, എടയങ്ങാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേയും പുതുക്കൈ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിന് കീഴിലെ വിവിധ പ്രാദേശിക സമിതികളിലെ വനിതകളും ഘോഷയാത്രയിൽ അണിനിരന്നു.
നാളെ വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന വനിതാ സംഗമം മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡി.ശിൽപ്പ മുഖ്യാതിഥിയാകും. തുടർന്ന് പുതുക്കൈ സദാശിവക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ഭജന 5 30ന് ഗ്രാമോത്സവം നാലാം ദിനം അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. തുടർന്നു പള്ളിക്കര പ്രാദേശിക സമിതി അവതരിപ്പിക്കുന്ന കലാപരിപാടികൾ.

No comments