Breaking News

ബാങ്ക് ഓഫ് ബറോഡ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ കൈമാറി.

ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ബ്രാഞ്ച് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ കൈമാറി. കരിന്തളം ഫിസിയോതെറാപ്പി സെന്ററിൽ വെച്ച് നടന്ന പരിപാടി കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി. പി. ശാന്ത ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ്‌ കെ പി. നാരായണൻ അധ്യക്ഷനായി.ബാങ്ക് മാനേജർ പാർവ്വതി. എസ്. എച്ച്.ഉപകരണങ്ങൾ കൈമാറി. കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാൾ കെ വിദ്യ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിന, സൊസൈറ്റി ഡയറക്ടർ. സി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എൻ.സി നളിനാക്ഷൻ സ്വാഗതം പറഞ്ഞു

No comments