Breaking News

സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ഭാഗമായി സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് മടിക്കൈ സ്കൂളിൽ നടന്നു.

സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് മടിക്കൈ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ജിഎച്ച്എസ്എസ് മടിക്കൈ ,ജി എച്ച് എസ് എസ് ഹോസ്‌ദുർഗ് ,എസ് ആർ എം ജി എച്ച് എസ് എസ് രാംനഗർ എന്നീ സ്കൂളുകളിലെ കാഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്.
ബാബു പെരിങ്ങേത്ത് (ഡി വൈ എസ് പി കാഞ്ഞങ്ങാട്) പരേഡിൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു .കാസർഗോഡ് ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സരിത എസ് എൻ 
മുഖ്യാതിഥിയായി. രാംനഗർ സ്കൂളിലെ ദേവിക മുരളി പി പരേഡ് നയിച്ചു. മടിക്കൈ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പി ദിൽന അണ്ടർ കമാൻഡറായി. ആറു പ്ലട്ടൂണുകൾ അണിനിരന്ന പരേഡ് മടിക്കൈ നിവാസികൾക്ക് പുതിയ അനുഭവമായി.
പി. അജിത്ത് കുമാർ ഇൻസ്പെക്ടർ ഓഫ് പോലീസ്, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ
ടി. രാജൻ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത്)
എൻ. ബാലകൃഷ്ണ‌ൻ
വാർഡ് മെമ്പർ, മടിക്കൈ ഗ്രാമ പഞ്ചായത്ത്) ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ടി അഖിൽ ,എസ്പിസി
ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ,
പി ടി എ പ്രസിഡന്റുമാരായ
എം. പത്മനാഭൻ,മോഹനൻ. കെ. പി,
രവീന്ദ്രൻ മാവുങ്കാൽ,
 പ്രിൻസിപ്പാൾമാരായ എം കെ
 വിനോദ്കുമാർ,കെ,
 ദീപ. എം. കെ ഹെഡ്മാസ്റ്റർമാരായ
രവീന്ദ്രൻ. കെ,
രാജേഷ്. എം. പി 
സുനിത ദേവി. സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേഡറ്റുകൾ നിയമങ്ങൾ അനുസരിക്കുന്ന ആളുകളായി സമൂഹത്തിന് പ്രചോദനമായി പ്രവർത്തിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് അഭിപ്രായപ്പെട്ടു. ചടങ്ങിൽ വിദ്യാർഥികളെ പരിശീലിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഉപഹാര സമർപ്പണം നടത്തി. എല്ലാ കാഡറ്റുകൾക്കും ഉപഹാരം നൽകി.

No comments