നീലേശ്വരം നഗരസഭ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും ഫർണിച്ചറും വിതരണം ചെയ്തു
നീലേശ്വരം നഗരസഭയിലെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും മേശയും കസേരയും വിതരണം ചെയ്തു. നഗരസഭ ചെർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർമാരായ ഇ.ഷജീർ , കെ മോഹനൻ, കെ നാരായണൻ, റഫീഖ് കോട്ടപ്പുറം,പി.കെ ലത, ടി.വി ഷീബ, വിവി സതി,എം. ഭരതൻ,അൻവർ സാദിഖ്, കെ.വി ശശികുമാർ, വി.അബൂബക്കർ എന്നവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ് .ഐശ്വര്യ നന്ദി പറഞ്ഞു.10 വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപും , 25 വിദ്യാർത്ഥികൾക്ക് മേശയും കസേരയുമാണ് വിതരണം ചെയ്തത്
No comments