കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ പ്രസിഡണ്ടിന് ചുമതല കൈമാറി.
കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കാലിക്കടവിലെ പി.വി. ഗോവിന്ദന് നിലവിലെ പ്രസിഡണ്ട് ടി.വി.വിജയൻ ഒളവറ ചുമതല കൈമാറി. കാലിക്കടവ് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ലക്ഷ്മണ ഭട്ട്, കെ.ജനാർദ്ദനൻ,എൻ.സുകുമാരൻ, കെ.വി.പുരുഷോത്തമൻ, പി.കെ.മദന മോഹനൻ, ടി.വി.രാജു തുടങ്ങിയവർ പങ്കെടുത്തു.
No comments