കെ എസ് യു ചായോത്ത് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.
കെ എസ് യു ചായോത്ത് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി അസൈനാർ ഉദ്ഘാടനം ചെയ്തു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് നിരഞ്ജൻ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ മുഖ്യാതിഥിയായി പങ്കെടുത്തു. കൺവെൻഷനിൽ വച്ച് കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി കാർത്തിക ടി യേയും, സെക്രട്ടറിയായി അനന്തു ദേവ് അനീഷിനെയും തിരഞ്ഞെടുത്തു. കെഎസ്‌യു കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ആഷീഷ് അടുക്കം ജില്ലാ എക്സിക്യൂട്ടീവ് അഭിജിത്ത് കരിങ്ങാട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ് ബ്ലോക്ക് സെക്രട്ടറി ഹരിപ്രസാദ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ചു . യൂണിറ്റ് സെക്രട്ടറി അഭിനന്ദ സ്വാഗതവും പുതിയ യൂണിറ്റ് പ്രസിഡന്റ് കാർത്തിക നന്ദിയും പറഞ്ഞു.
No comments