Breaking News

കാസർഗോഡ് ജില്ലയിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ മികവ് കാട്ടിയവർക്കുള്ള അനുമോദനം നീലേശ്വരത്ത് നടന്നു

നീലേശ്വരം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡിൽ അംഗങ്ങളായ കാസർഗോഡ് ജില്ലയിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ 2023-24 വർഷത്തിൽ വിദ്യാഭ്യാസ - കലാ- കായിക മെഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടി സഹകരണ സംഘം കാസർഗോഡ് ജില്ലാ ജോയൻ്റ് രജിസ്ട്രാർ ജനറൽ കെ ലസിത ഉൽഘാടനം ചെയ്തു. വെൽഫയർ
ബോർഡ് എക്സിക്യൂട്ടിവ് അംഗം സി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ പി.ലോഹിതാക്ഷൻ
നീലേശ്വരം സർവ്വീസ് സഹകരണബേങ്ക് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ, നീലേശ്വരം സഹകരണ അർബൻ ബേങ്ക് ചെയർമാൻ കെ പി നാരായണൻ, നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹകരണസംഘം പ്രസിഡൻ്റ് കെ പി രവിന്ദ്രൻ, കെ വി വിശ്വനാഥൻ, കെ ശശി, ബി സുകുമാരൻ, പി രാധാകൃഷണൻ നായർ, 
എം വി രാജീവൻ, 
കെ രഘു, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. വെൽഫയർ ബോർഡ് മാനേജർ ഷഹീർ സ്വാഗതവും, കണ്ണൂർ മേഖലാ മാനേജർ പി കെ അനിത നന്ദിയും പറഞ്ഞു

No comments