നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി ഗ്രന്ഥാലയം കുട്ടികളുടെ കളിക്കൂട്ടം ബാലവേദി രൂപീകരിച്ചു.
നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികളുടെ കളിക്കൂട്ടം ബാലവേദി രൂപീകരിച്ചു. കലാവേദി സെക്രട്ടറി കെ സതീശൻ ആമുഖഭാഷണം നടത്തി. കലാവേദി പ്രസിഡൻറ് കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. കെ പി ഭാസ്കരൻ , സൗമ്യ , എം രതീഷ് , ഏ വി ബിന്ദു , ഗംഗ ദേവി , ശില്പ രാജേഷ്, സാവിത്രി , ജയലക്ഷ്മി എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ദർശ് ആർ , വൈസ് പ്രസിഡണ്ട് ആരജ് , സെക്രട്ടറി അഖില, ജോയിന്റ് സെക്രട്ടറി അർഷിത എന്നിങ്ങനെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. എ.വി ബിന്ദു സ്വാഗതവും ആരജ് നന്ദിയും രേഖപ്പെടുത്തി.
No comments