നീലേശ്വരം മടിക്കൈ എരിക്കുളത്ത് ജില്ലാ പഞ്ചായത്ത് നിർമിച്ച കെ എം കെ സ്മാരക ജനകീയാസൂത്രണ രജതജൂബിലി സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.
നീലേശ്വരം മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്ത് ജില്ലാ പഞ്ചായത്ത് നിർമിച്ച കെ എം കെ സ്മാരക ജനകീയാസൂത്രണ രജതജൂബിലി സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടോദ്ഘാടനം നിർവഹിച്ചു. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന ഗ്രാമസഭയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മടിക്കൈ പഞ്ചായത്തില്‍ അതിന്റെ രജത ജൂബിലി കെട്ടിടം നിര്‍മ്മിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മടിക്കൈയിലെ പൊതു പ്രവര്‍ത്തകനായിരുന്ന കെ.എം കുഞ്ഞിക്കണ്ണനെ മുഖ്യമന്ത്രി അനുസ്മരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി മണികണ്ഠന്‍ മേലത്ത് മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും മുഖ്യമന്ത്രി പാലിയേറ്റീവ് കെയര്‍ നേതൃത്വത്തിന് നല്‍കുകയും ചെയ്തു. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് മണികണ്ഠന്‍ മേലത്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ രാജ്യസഭാഗം പി.വി അബ്ദുള്‍ വഹാബ് വഹാബ് ഇന്‍ഡസ് മോട്ടോര്‍സ് തൊഴിലാളികള്‍ സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുന്‍ എം.പി പി.കരുണാകരന്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം മനു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ. സജിത്ത്, ജോമോന്‍ ജോസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, മടികൈ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി രാജന്‍,വാര്‍ഡ് മെമ്പര്‍ ഒ.നിഷ, ഒന്നാം വാര്‍ഡ് മെമ്പര്‍ വേലായുധന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എം രാജന്‍, സി.പ്രഭാകരന്‍, കെ.വി കുമാരന്‍, കെ.എം സ്മാരക വായനശാല പ്രസിഡണ്ട് പ്രൊഫസര്‍ വി.കുട്ട്യന്‍, ജനപ്രതിനിധികളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എം ഷാജി,ശാര്‍ങധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി
എന്നിവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹാബിറ്റാറ്റ് ഗ്രൂപ്പിലെ തങ്കച്ചന്‍, രതീഷ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. രണ്ടു നിലകളിലായി 3945 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് മുറി, ലൈബ്രറി, റീഡിങ് റൂം, സ്റ്റേജോട് കൂടിയ ഹാള്‍, ടോയ്‌ലറ്റുകള്‍, ഇന്റര്‍ലോക്ക് പാകിയ മുറ്റം, ഗേറ്റോടു കൂടിയ ചുറ്റുമതില്‍, പൂന്തോട്ടം, കുഴല്‍ കിണര്‍ എന്നിവ ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ പുറം ചുമരുകളുടെ മധ്യഭാഗത്തായി ഒന്നര മീറ്ററിലധികം വീതീയില്‍ ഒപ്പനയും കഥകളിയും തെയ്യവും ഉള്‍പ്പെടെ ജില്ലയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന മ്യൂറല്‍ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് പയ്യന്നൂര്‍ സ്വദേശിയായ ബിജു പാണപ്പുഴയാണ്. ഭാവിയിലെ ആസൂത്രണ -റഫറന്‍സ് ലൈബ്രറിയും പരിശീലന കേന്ദ്രവും ആകണം എന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഒരുക്കിയിരിക്കുന്നത്.
No comments