Breaking News

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാലഘട്ടത്തിന്റെ ആവശ്യം: പി മനോജ് കുമാർ

ലോകത്തിലെ അശാന്തി നീക്കി ശാന്തിയും സമാധാനവും പുന:സ്ഥാപിക്കാൻ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം പോലുള്ള പ്രസ്ഥാനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെൽ മാനേജിങ് ഡയറക്ടർ പി മനോജ് കുമാർ പറഞ്ഞു.
പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവി വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ നടത്തിയ മഹാശിവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവരാത്രി നാൾ ശിവജയന്തിയായാണ് ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ആഘോഷിക്കുന്നത്. ബ്രഹ്മകുമാരീസ് കാഞ്ഞങ്ങാട് സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി ആശാജി അധ്യക്ഷത വഹിച്ചു. നീലേശ്വരം സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി സുമാജി, ഉദുമ സീനിയർ വെറ്ററിനറി സർജൻ ഇ. ചന്ദ്രബാബു, കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് പി. ശ്യാം പ്രസാദ്, കാഞ്ഞങ്ങാട് ആർട്ട്ഫോറം പ്രസിഡന്റ് സുരേഷ് മോഹൻ, ബാങ്ക് ഓഫ് ബറോഡ മാനേജർ ആനന്ദമൂർത്തി, കാഞ്ഞങ്ങാട് സീനിയർ ചേമ്പർ ഭാരവാഹി ബാലകൃഷ്ണൻ, രാജസ്ഥാൻ മൗണ്ട് അബുവിലെ വിവേക് ഭായിജി എന്നിവർ സംസാരിച്ചു. ഗിരീഷ് കുന്നത്ത് സ്വാഗതവും ജിതി കൃഷ്ണ നന്ദിയും പറഞ്ഞു.
.............

No comments