ശ്രീജയ്ക്ക് കൈത്താങ്ങാവാൻ തമ്പുരാട്ടി ബസ്സിന്റെ കാരുണ്യ യാത്ര
ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് എം വി ആർ ക്യാൻസർ സെൻറർ ചികിത്സയിൽ കഴിയുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ ചേന റ്റാടിയിലെ കെ വി ശ്രീജയുടെ തുടർ ചികിത്സയ്ക്ക് വലിയൊരു തുക വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.ഇതിനോടകം തന്നെ ഇവരുടെ കുടുംബം ഭീമമായ തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നു.തീർത്തും നിർധനരായ ശ്രീജയുടെ കുടുംബത്തിന് ഭീമമായ തുക ചെലവഴിച്ച് തുടർ ചികിൽസ നടത്തുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.ഇവർക്ക് സഹായഹസ്തവുമായി കാഞ്ഞങ്ങാട് -പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ്സും ന്യൂസ് @ കാലിച്ചാമരം വാട്സാപ്പ് കൂട്ടായ്മയും സംയുക്തമായി കാരുണ്യ യാത്ര നടത്തി. തമ്പുരാട്ടി ബസിൻ്റെ ആറാമത് കാരുണ്യ യാത്രയാണിത്.ഇന്ന് രാവിലെ നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നീലേശ്വരം സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു..പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, ബസ് ഉടമ വി വേണു, സി കെ സതീശൻ ,പ്രസാദ് സി ,പി സുജിത്ത് കുമാർ, സി പുഷ്പൻ, സുനിൽ,ശ്രീരാജ് ടി പി ,പരിപ്പുവട പ്രകാശൻ എന്നിവർ പങ്കെടുത്തു.
No comments