Breaking News

സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം പുല്ലൂർ തട്ടുമ്മലിലെ ടി.വി കരിയൻ (68) അന്തരിച്ചു.

സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം പുല്ലൂർ തട്ടുമ്മലിലെ ടി.വി കരിയൻ (68) അന്തരിച്ചു. സി ഐ ടി യു നേതാവും പുല്ലൂർ ഗ്രാമപഞ്ചായത്ത്പന്ത്രണ്ടാം വാർഡ് മെമ്പറുമാണ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മാവുങ്കാൽ സഞ്ജീവനി ഹോസ്‌പിറ്റൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ സിഐടിയു, കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻ്റ് തുടങ്ങി നിരവധി ചുമതലകൾ വഹിക്കുന്നുണ്ട്.
ഭാര്യ:നിർമ്മല (മുൻ പഞ്ചായത്ത് മെമ്പർ)
മക്കൾ: മനു ( ഡ്രൈവർ), വിനോദ് (സംസം ലോട്ടറി,കാഞ്ഞങ്ങാട്).മരുമക്കൾ: രസ്‌ന, വിനീത.

No comments