സി കെ പണിക്കർ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്കാരം- 2025 അപേക്ഷ ക്ഷണിക്കുന്നു
പ്രശസ്ത സംഗീതജ്ഞനായിരുന്ന ചെറുകുന്ന് സി കെ പണിക്കർ ഭാഗവതരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ മകനും പ്രശസ്ത സംഗീതജ്ഞനുമായ സംഗീതരത്നം ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒക്ടേവ് മ്യൂസിക് ക്ലബ് കാസർഗോഡ് ഏർപ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നും കഥകളി രംഗത്ത് മുഖമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. അപേക്ഷ നൽകാൻ താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ തയ്യാറാക്കി *2025 മാർച്ച് 10* ന് മുമ്പായി സെക്രട്ടറി, ഒക്ടേവ് മ്യൂസിക് അക്കാദമി, വ്യാപാര ഭവൻ, റെയിൽവേ സ്റ്റേഷൻ റോഡ്,ചെറുവത്തൂർ, കാസർഗോഡ് ജില്ല പിൻ - 671313 എന്നെ വിലാസത്തിലോ octaveksd@gmail.com എന്ന ഇമെയിൽ വഴിയോ അപേക്ഷിക്കാവുന്നതാണ്. 10000 രൂപയും പ്രശസ്തിഫലകവും. അടങ്ങുന്നതാണ് പുരസ്കാരം.
No comments