Breaking News

ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരായി പിണറായി സർക്കാർ അധപതിച്ചിരിക്കുന്നു: പി.കെ. ഫൈസൽ

കേരള ജനതയ്ക്ക് ഇരട്ടി പ്രഹരം ഏൽപ്പിക്കുന്ന നിർദ്ദേശങ്ങളാണ് സംസ്ഥാന ബഡ്ജറ്റിൽ എൽ ഡി എഫ് സർക്കാർ അവതരിപ്പിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലവും, കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത കുറവ് കൊണ്ടും, വന്യമൃഗ ശല്യം കൊണ്ടും കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന കാലത്ത് 50 % ഭൂനികുതി അടക്കം വർദ്ധിപ്പിച്ച എൽ ഡി എഫ് സർക്കാർ നടപടി കേരള ജനതയെ ഏറെ പ്രയാസത്തിലാക്കുകയാണെന്നും ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ പ്രസ്ഥാപിച്ചു.
കേരളം ഏറെ സാമ്പത്തീക മാന്ദ്യത്തിലാണെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുകയും, ജനങ്ങൾക്ക് നൽകേണ്ടുന്ന ക്ഷേമ പെൻഷനുകളടക്കം യഥാസമയം നൽകാതെയും, ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്ന ആശാ വർക്കർമാരുടെ വേതനം പോലും കൃത്യമായി നൽകാതെ, സ്വന്തക്കാരുടെ ഓണറേറിയം അടക്കം വൻ തോതിൽ വർദ്ധിപ്പിച്ച് സമസ്ഥ മേഖലയിലും ജനങ്ങളെ പിണറായി സർക്കാർ ദുരിത പൂർണ്ണമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും പി.കെ. ഫൈസൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ നികുതി കൊള്ള അവസാനിപ്പിക്കണമെന്നും, സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെയും, ഭൂനികുതി 50% വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെയും കെപിസിസി ആഹ്വാനപ്രകാരം നീലേശ്വരം വില്ലേജ് ഓഫീസിനു മുമ്പിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല വില്ലേജ് ഓഫീസ് ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എം. അസിനാർ, മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, ഇ ഷജീർ , കൊക്കോട്ട് രവീന്ദ്രൻ, കെ.എം. ശ്രീജ എന്നിവർ സംസാരിച്ചു. സി. വിദ്യാധരൻ സ്വാഗതവും, കെ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
രാജാസ് ഹൈസ്കൂൾ പരിസരത്തിനിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ.കുഞ്ഞികൃഷ്ണൻ, കെ. കെ. കൃഷ്ണൻ, പി. നളിനി, പി.രമേശൻ നായർ, പി.പുഷ്ക്കരരൻ, കെ.വി. ശശികുമാർ, തെക്കുമ്പാടൻ ബാലകൃഷ്ണൻ, പി. അരവിന്ദാക്ഷൻ, വി.വി. സജ്ജയ് കുമാർ, വി.കെ. രാമചന്ദ്രൻ, ഷംസു മൂലപ്പള്ളി, കെ. ഭാസ്ക്കരൻ, എം.വി. ഭരതൻ, കെ.പി രാമചന്ദ്രൻ, ഉണ്ണി വേങ്ങര, കെ.സുകു , വിനു നിലാവ്, കെ രാജീവൻ, പി. ഷൺമുഖൻ, കൊട്ര സുധാകരൻ, ടി വി. ആർ സൂരജ്,എം. വി ഗംഗാധരൻ, വിനു കെ.പി, .കെ. പി ശശി, രതീഷ് പി , അനൂപ് ഓർച്ച, രോഹിത് സി.കെ,.ബീന ടി.പി കെ.പി. രതികല, കെ.എം. രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments