Breaking News

സിപിഐ നീലേശ്വരം ബ്രാഞ്ച് സമ്മേളനം നടത്തി.

സിപിഐ നീലേശ്വരം ബ്രാഞ്ച് സമ്മേളനം നടത്തി. ജല സമൃദ്ധമായ തേജസ്വിനി പുഴയിൽ,കേരളത്തിലെ 1957 ലെ ആദ്യ സി പി ഐ മന്ത്രിസഭ വിഭാവനം ചെയ്തതും 2021 ൽ ഉൽഘാടനം ചെയ്യപ്പെട്ടതുമായ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി, തേജസ്വിനിയുടെ ഇരു കരകളിലുമായി വിവിധ പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം, കൃഷിക്ക് ജലസേചനം, തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം വെള്ളം കയറുന്നത് തടയൽ, തേജസ്വിനിയുടെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതു മൂലം വിപുലമായ യാത്രാ സൗകര്യം ലഭ്യമാക്കൽ, ടൂറിസം മേഖല വികസിപ്പിക്കൽ തുടങ്ങിയ വിവിധ ഉദ്ദേശങ്ങളോടെയാണ് വിഭാവനം ചെയ്യപ്പെട്ടത്. ഉൽഘാടനം ചെയ്യപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും രണ്ടു കരകളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത സൗകര്യം ഉണ്ടായി എന്നതൊഴിച്ചാൽ മറ്റു കാര്യങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. രണ്ടു കരകളിലെയും റോഡ് വികസനം കാര്യമായി നടന്നിട്ടില്ല. കുടിവെള്ള പദ്ധതികൾ പ്രായോഗിക രൂപത്തിൽ എത്തിയില്ല. റഗുലേറ്ററിൻ്റെ ഷട്ടറിന് ചോർച്ച വന്നതിനാൽ ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പദ്ധതികളും നടപ്പിലായില്ല. ടൂറിസം മേഖലയിലും പറയത്തക്ക കാര്യങ്ങൾ ഒന്നും തന്നെ നടന്നില്ല. ഇക്കാര്യത്തിൽ എല്ലാം തന്നെ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് സി പി ഐ നീലേശ്വരം ബ്രാഞ്ച് സമ്മേളനം ഒരു പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ സമഗ്രമായ വികസനം നടപ്പിലാക്കണമെന്നും മറ്റൊരു പ്രമേയത്തിൽ കൂടി സമ്മേളനം ആവശ്യപ്പെട്ടു. എം ജനാർദ്ദനൻ പതാക ഉയർത്തി. പാലായിൽ പ്രത്യേകം തയ്യാറാക്കിയ "പരങ്ങേൻ ഭരതൻ,വട്ടപ്പൊയിൽ സൂരജ് നഗറി"ൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം രവീന്ദ്രൻ മാണിയാട്ട് സമ്മേളനം ഉൽഘാടനം ചെയ്തു. എം ജനാർദ്ദനൻ പതാക ഉയർത്തി. എം സതീശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഭാർഗ്ഗവി രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ കൗൺസിൽ അംഗം പി വിജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി രാജേഷ് കുന്നത്ത് പ്രവർത്തന റിപ്പോർട്ട് , വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എം സുമതി രക്തസാക്ഷി പ്രമേയവും, വി സുരേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേശൻ കൊഴുന്തിൽ, സി കുമാരൻ, കെ വി ബാലകൃഷ്ണൻ, പി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി രാഘവൻ, എം വി ചന്ദ്രൻ, ഇ പുഷ്പകുമാരി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പുതിയ ഭാരവാഹികളായി രാജേഷ് കുന്നത്ത് (സെക്രട്ടറി)എം സതീശൻ (അസി.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. രാജേഷ് കുന്നത്ത് സ്വാഗതവും എം സതീശൻ നന്ദിയും പറഞ്ഞു.

No comments