Breaking News

നീലേശ്വരം തൈക്കടപ്പുറം നടുവിൽപള്ളി ജി സി സി കമ്മിറ്റി ദുബൈയിൽ നടുവിൽ പള്ളി പ്രവാസി മഹൽ സംഗമം നടത്തി.

നീലേശ്വരം തൈക്കടപ്പുറം നടുവിൽപള്ളി ജി സി സി കമ്മിറ്റി ദുബൈയിൽ നടുവിൽ പള്ളി പ്രവാസി മഹൽ സംഗമം നടത്തി.
ബുർജ് ഖലീഫ കായലിൽ ഹൗസ്ബോട്ടിൽ ചേർന്ന സംഗമം പ്രസിസന്റ് യൂസുഫലി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.. പി.പി.ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. മഹല്ലിന്റെ സ്ഥായിയായ വരുമാനത്തിനായുള്ള പദ്ധതി പ്രസിഡന്റ് അവതരിപ്പിച്ചു. കെ.മുഹമ്മദ് കുഞ്ഞി ചർച്ചകൾക്ക് നേതൃത്വം നൽകി. പി.ഇല്യാസ് (സൗദി), ശുഹൈൽ (ഒമാൻ), ശംസുദ്ദീൻ പോറായിക്ക്, പി.സി. അഷ്റഫ്, സി.എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. ജിസിസി സെക്രട്ടറി പി.പി.അബ്ദുൽ റഹ്മാൻ സ്വാഗതവും ട്രഷറർ കെ മുത്തലിബ് നന്ദിയും പറഞ്ഞു. മഹല്ലിലെ യുവാക്കൾ അവതരിപ്പിച്ച മുട്ടിപ്പാട്ട് ശ്രദ്ധേയമായി. അവാഫി കോഫി ഏർപ്പെടുത്തിയ സ്മാർട്ട്ഫോൺ നറുക്കെടുപ്പിൽ എം. സുഹൈൽ വിജയിച്ചു.

No comments