നീലേശ്വരം പള്ളിയത്ത് ഉണിപ്പിലാടത്ത് കളിയാട്ടം: അടയാളം കൊടുത്തു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് കളിയാട്ടത്തിന് അടയാളം കൊടുത്തു.
തറവാട് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് പി.യു.ഉണ്ണിക്കൃഷ്ണൻ നായർ കോലധാരികൾക്ക് കൊടിയില കൈമാറി.. തറവാട് കമ്മിറ്റി ഭാരവാഹികൾ, തറവാട് അംഗങ്ങൾ, ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു. 2025 മാർച്ച് 30, 31 തീയതികളിൽ നടക്കുന്ന കളിയാട്ടത്തിൽ ഉത്തര കേരളത്തിൽ അത്യപൂർവമായി കെട്ടിയാടുന്ന ഗന്ധർവനും യക്ഷിയും ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ചൂളിയാർ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വടക്കേവാതിൽ ഭഗവതി, വിഷ്ണുമൂർത്തി, മൂവാളംകുഴി ചാമുണ്ഡി, പൊട്ടൻ തെയ്യം എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടും.
No comments