നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ടം: വിസ്മയമായി മെഗാതിരുവാതിര
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ചരിത്രത്തിലേക്കുള്ള ചുവടുവെപ്പായി. വൈകീട്ട് 7 മണി മുതൽ പള്ളിക്കര ഭഗവതി ക്ഷേത്രം മൈതാനിയിലാണ് തിരുവാതിര അരങ്ങേറിയത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആറു മുതൽ 70വയസ്സു വരെയുള്ള 700 ഓളം കലാകാരികളാണ് നിരഞ്ജനി ജയരാജ്,നീന ജയകൃഷ്ണൻ, കാർത്തിക ചന്ദ്രൻ എന്നിവരുടെ പാട്ടിനൊപ്പം ചുവടെ വച്ചത്. രാജഗോപാലൻ മാവുങ്കാൽ പുല്ലാംകുഴലും നീലേശ്വരം സന്തോഷ് മാരാർ ഇടക്കയും വായിച്ചു.
കഴിഞ്ഞ മൂന്നുമാസമായി22 സ്ഥലങ്ങളിലായിട്ടാണ് കേണമംഗലം കഴകം പെരുങ്കളിയാട്ട പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര കളിയുടെ പരിശീലനം പൂർത്തിയാക്കിയത്. ജയശ്രീ ജയരാജ്, മായ കൈലാസ് നാഥ് എന്നീ ഡാൻസ് അധ്യാപികമാരുടെ ക്ഷണത്തിലാണ് തിരുവാതിരയുടെ പരിശീലനം പൂർത്തിയാക്കിയത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത മെഡിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നീലേശൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി ഗൗരി, പി ഭാർഗവി, കെ പി ഉഷ എന്നിവർ ചേർന്നാണ് തിരുവാതിരക്കളിക്ക് ദീപം കൊളുത്തിയത്. സംഘാടകസമിതി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ, മുൻ എം പി പി കരുണാകരൻ, സംഘാടകസമിതി ഭാരവാഹികളായ പി രമേശൻ പി രമേഷ് കുമാർ പി ഗോപീകൃഷ്ണൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
No comments