60 വയസ് പിന്നിട്ട പ്രവാസികൾക്ക് നിരുപാധിക പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി
60 വയസ് പിന്നിട്ട പ്രവാസികൾക്ക് നിരുപാധിക പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിനൊപ്പം പ്രവാസികളുടെ നിരവധിയായ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 18 ന് ജില്ലാ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, സെക്രട്ടറി എം പി എം ഷാഫി, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജൻ തെക്കേക്കര, കണ്ണൻ കരുവാക്കോട്, സെക്രട്ടറിമാരായ ഹമീദ് ചൗക്കി, നാസിർ കോളിയടുക്കം, രാധാകൃഷ്ണൻ കാനത്തൂർ, പത്മനാഭൻ പെരിയ, വിനോദ്കുമാർ നെട്ടൂർ, പി കെ ഫിറോസ് എന്നിവർ പ്രസംഗിച്ചു.
No comments