Breaking News

നീലേശ്വരം ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ പടന്നക്കാട്ടെ സി.എച്ച്.മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു.

നീലേശ്വരം ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ പടന്നക്കാട്ടെ സി.എച്ച്.മുഹമ്മദ് കുഞ്ഞി ഹാജി (86) അന്തരിച്ചു. പടന്നക്കാട് ജമാഅത്ത് മുൻ പ്രസിഡന്റും, ആദ്യകാല മുസ്ലി ലീഗ് നേതാവുമായിരുന്നു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ അംഗവും നീലേശ്വരം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ദീർഘകാലം ഭാരവാഹിയുമായിരുന്നു.ഭാര്യ: കുഞ്ഞാമിന. മകൾ: റസിയ. മരുമകൻ: മുഹമ്മദ് സഫറുള്ള (കെ എസ് ആർ ടി സി മുൻ സോണൽ ഓഫീസർ). സഹോദരങ്ങൾ: മറിയം, ആയിഷ. . നിലവിൽ പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡണ്ടാണ്.

No comments