സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് നാളെ
കാസർകോട് | സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ) നടത്തുന്ന പണിമുടക്ക് നാളെ.
പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സെറ്റോ ജില്ലാ കമ്മിറ്റി സിവിൽ സ്‌റ്റേഷനിൽ പ്രകടനം നടത്തി. സിവിൽ സർവീസിലെ ന്യായമായ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് സെറ്റോ പ്രഖ്യാപിച്ച പണിമുടക്ക് മുഴുവൻ ജീവനക്കാരും അധ്യാപകരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ ടി ശശി അഭ്യർഥിച്ചു. സെറ്റോ ജില്ലാ ചെയർമാൻ കെ എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കൺവീനർ പി ടി ബെന്നി, കൊളത്തൂർ നാരായണൻ, കെ സി സുജിത്ത് കുമാർ, ജോയ് ഫ്രാൻസിസ്, വത്സല കൃഷ്ണൻ, വി എം രാജേഷ്, എസ് എം രജനി എന്നിവർ സംസാരിച്ചു. അശോകൻ കോടോത്ത്, കെ ഗോപാലകൃഷ്ണൻ, ടി പി രാജേഷ്, മാധവൻ നമ്പ്യാർ, ബ്രിജേഷ്, പൈനി, ഗിരീഷ് ആനപ്പെട്ടി, പ്രവീൺ വരയില്ലം, ജഗദീശൻ നായർ, ജയരാജ് പെരിയ, ശ്രീനിമോൻ, രതീഷ് ബന്തടുക്ക, ഷെഫീഖ്, വി രവിത, എം ഗിരിജ ന്നെിവർ നേതൃത്വം നൽകി.
No comments