സി പി എം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വെള്ളിക്കോത്ത് സർഗജ്വാല കാവ്യസായാഹ്നം നടത്തി
സി പി എം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അജാനൂർ ലോക്കൽ സംഘാടക സമിതി വെള്ളിക്കോത്ത് സർഗജ്വാല എന്ന പേരിൽ കാവ്യസായാഹ്നം ഒരുക്കി.
കവിയും സാംസ്‌കാരിക പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി എം വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി സതീഷ് ചന്ദ്രൻ, വി വി രമേശൻ, വി രവീന്ദ്രൻ നായർ, അഡ്വ പി അപ്പുക്കുട്ടൻ, ദിവാകരൻ വിഷ്ണുമംഗലം, അഡ്വ കെ രാജ്‌മോഹൻ, പി വി കെ പനയാൽ, പി കെ നിഷാന്ത്, ദേവി രവീന്ദ്രൻ, കെ വി സുജാത, ഡോ സി ബാലൻ, എം രാഘവൻ, വി ഗിനീഷ്, മൂലക്കണ്ടം പ്രഭാകരൻ, കെ സബീഷ്, ജയചന്ദ്രൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതവും വി വി തുളസി നന്ദിയും പറഞ്ഞു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ കവിതകൾ അവതരിപ്പിച്ചു.
No comments