Breaking News

അയേൺ ഫാബ്രിക്കേഷൻ പ്രവർത്തകർ നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഇരുമ്പ് കട്ടിലുകൾ, അലമാരകൾ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിക്കൊടുത്തു.
    ഭാരവാഹികളായ പി.വി സത്യൻ, വി.വി രജിത്ത്, പി. ദിനേശൻ, ബാബു കരിങ്ങാട്ട്, കെ.വി സുനിൽ രാജ്, മനോജ് കരിങ്ങാട്ട്, എം.വി വിനോദ്, വി. ഉമേശൻ എന്നിവർ നേതൃത്വം നൽകി.

No comments