Breaking News

ഡോ. ടി. എം സുരേന്ദ്രനാഥിന്റെ പുസ്തകം "ഗാന്ധിദർശനം" പ്രകാശനം ചെയ്തു

അരാജകത്വവും അക്രമവാസനകളും ലഘൂകരിക്കണമെങ്കിൽ ഗാന്ധിയൻ ആദർശങ്ങൾ വിദ്യാലയങ്ങളിൽ പാഠ്യവിഷയമാക്കണമെന്ന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ അപ്പുക്കുട്ടപ്പൊതുവാൾ അഭിപ്രായപ്പെട്ടു.നീലേശ്വരം
നിള സാഹിത്യ ട്രസ്റ്റ് , സ്വാതന്ത്യസമര സേനാനി ടി . എം .കെ .വിഷ്ണു നമ്പീശൻ സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ശ്രീ നാരായണഗുരു സ്മാരക സ്കൂൾ ഹാളിൽ ഡോ. ടി. എം സുരേന്ദ്രനാഥ് രചിച്ച "ഗാന്ധിദർശനം" പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് പുസ്തകം ഏറ്റുവാങ്ങി. മലബാർ ദേവസ്വംബോർഡ് കാസർഗോഡ് മേഖല ചെയർമാൻ കെ. വി .സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ശാസ്ത്ര സംസ്ഥാന ജനറൽ സെകട്ടറി വി . ആർ. വി.ഏഴോം പുസ്തക പരിചയം നടത്തി. ട്രസ്റ്റ് ചെയർമാൻ
 ഡോ.ടി.എം സുരേന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. കെ. വി. രാഘവൻ, കെ. പി. ദാമോദരൻ, വിജയലക്ഷ്മി നാരായണൻ, ശ്രീലത മധു എന്നിവർ ആശംസാ പ്രസംഗം നടത്തി. വിജയകുമാർ ഹരിപുരം സ്വാഗതവും എം. ഇ. ദാമോദരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

No comments