കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 23-ാംവാർഡ് മഹാത്മാജി വാർഡ് കുടുംബ സംഗമം നടത്തി..
കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 23-ാംവാർഡ് മഹാത്മാജി വാർഡ് കുടുംബ സംഗമം നടത്തി.കാഞ്ഞങ്ങാട് നഗരസഭയിലെ മേനികോട് വാർഡിൽ നടന്ന പരിപാടി സേവാദൾ ബോർഡ് സംസ്ഥാന ചെയർമാൻ രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പി ബാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമേശൻ വെളുർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രവീന്ദ്രൻ ചേടിറോഡ്, രാജൻ തെക്കേക്കര, സുകുമാരൻ. എം., ടി.വി ശ്യാമള, പി അലാമി, സുരേശൻ പാലോട്ടിൽ, പദ്മനാഭൻ മണ്ഡലം, കുഞ്ഞികൃഷ്ണൻ. കെ, എം. സുമതി, അശ്വതി മേനികോട്, ബാലകൃഷ്ണൻ മേനികോട്, മനു മേനികോട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രശേഖരൻ സ്വാഗതവും അനിൽ മേനികോട്ട് നന്ദിയും പറഞ്ഞു.
No comments