അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെൻ്റ് :രണ്ടാം ദിനവും കരുത്തു കാട്ടി ഇ.എം.എസ്. മീങ്ങോത്തും പി. പി. ബ്രദേഴ്‌സ് അമ്പലത്തറയും
പാം മീങ്ങോത്ത് - സാജൻ മെമ്മോറിയാൽ അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസത്തെ അത്യന്തം വാശിയേറിയ ആദ്യ മത്സരത്തിൽ മുംബൈ സ്‌പൈകേഴ്സ് താരങ്ങളെ കളത്തിലിറക്കിയ പി. പി. ബ്രദേഴ്സ് അമ്പലത്തറ വി. ഐ. പി. യു. എ. ഇ. ക്കു വേണ്ടി കോട്ട തീർക്കാൻ എത്തിയ പഞ്ചാബ് സർവീസസ് താരങ്ങളെ പരാജയപ്പെടുത്തി
ജില്ലയിലുടനീളം കളിക്കളത്തിൽ വിജയിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന പി. പി. ബ്രദേഴ്സിന്റെ പോരാളികളുടെ കൂറ്റൻ സ്മാഷുകൾ ഉതിർത്തപ്പോൾ ഡിഫന്ററിനെ
മാറ്റി മാറ്റി പരീക്ഷിച്ച് എല്ലാം തന്ത്രങ്ങളും പയറ്റിയെങ്കിലും ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയം സമ്മതിച്ചു. കളം നിറഞ്ഞു കളിച്ച ശിവം കളിയിലെ മികച്ച താരമായി.
വാശിയേറിയ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആർമിയിലെ പടയാളികളെ കളത്തിലിറക്കിയ ഇ. എം. എസ്. സ്മാരക കലാകായിക സമിതി കെ. എസ്. ഇ. ബി. താരങ്ങളുമായി എത്തിയ ബ്രദേർസ് എതിർക്കയയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മറികടന്നു.
ഗാലറിയിൽ ഇരു ഭാഗത്തുമായി തങ്ങളുടെ ഇഷ്ട ടീമിനായി ആർപ്പുവിളിച്ച് നൃത്തച്ചുവടുകൾ വച്ച് ആരാധകർ അണിനിരന്നപ്പോൾ കളത്തിൽ തീപ്പൊരി പാറ്റിക്കൊണ്ട് തങ്ങളുടെ ആരാധകർക്ക് ഉത്സവകാഴ്ച നൽകി. ഹേമന്ത് കളിയിലെ മികച്ച താരമായി.
തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ചു മുന്നേറുന്ന പി. പി. ബ്രദേഴ്‌സിനെയും ഇ. എം. എസ്സിനെയും തടയിടാൻ മൂന്നാം ദിവസമായ ഇന്ന് ആദ്യ മത്സരത്തിൽ ശക്തരായ
No comments