റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
നെഹ്‌റു യുവ കേന്ദ്ര കാസറഗോഡിന്റെയും, ജീവൻധാര ക്ലബ് പടിഞ്ഞാറ്റം കൊഴുവലിന്റെയും ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, അപകടങ്ങൾ കുറക്കുന്നതിനും ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. നീലേശ്വരം മെയിൻ ബസാർ, ജി എൽ പി സ്കൂൾ പരിസരം, ടെംപിൾ റോഡ് ഓട്ടോ സ്റ്റാൻഡ്, നീലേശ്വരം ടെമ്പോ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു. ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചീമേനി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് അനിൽകുമാർ എ ബോധവത്കരണ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി വി രാജീവൻ, സീനിയർ പോലീസ് ഓഫീസർ ശ്രീനാഥ് പി ആർ,വേണുഗോപാലൻ നായർ പി, ശ്രീജിത്ത് കുമാർ പി, വിജയകുമാർ ടി കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
No comments