മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എ പൂക്കുഞ്ഞ്, കൃഷ്്ണൻ കക്കാണത്ത് അനുസ്മരണം നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി എ പൂക്കുഞ്ഞ്, കൃഷ്ണൻ കക്കാണത്ത് അനുസ്മരണം നടത്തി.
സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ദേവരാജൻ, വൈസ് പ്രസിഡന്റ് ബാപ്പു ഹാജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് യൂനിറ്റ് മുൻ പ്രസിഡന്റുമാരായ കെ ഉമേശ് കമ്മത്ത്, പ്രസ്റ്റീജ് അബ്ദുൽഖാദർ ഹാജി, എച്ച്. ഗോകുൽദാസ് കമ്മത്ത്, സി യൂസഫ് ഹാജി, മുഹമ്മദ് കുഞ്ഞി സെൻട്രൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ സജി സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് പി പി മുസ്തഫ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡന്റ് സി കെ ആസിഫ്, ജില്ലാ വൈസ് പ്രസിഡന്റ് സി ഹംസ പാലക്കി മർച്ചന്റ്‌സ് വനിതാവിങ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ സത്യകുമാർ എന്നിവർ സംബന്ധിച്ചു
No comments