ഖൽബിലെ ബേക്കൽ ഹാപ്പിനസ് ഫെസ്റ്റ്ടൂറിസം കാർണിവലും പ്രവാസി നിക്ഷേപകസംഗമവും ജനു. 24 മുതൽ 28 വരെ ബേക്കൽ ബീച്ചിൽ
കാസർകോട് ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ടൂറിസം കാർണിവലും പ്രവാസി നിക്ഷേപകസംഗമവും ജനുവരി 24 മുതൽ 28 വരെ പള്ളിക്കരയിലെ ബേക്കൽ ബീച്ചിൽ നടക്കും.
ഖൽബിലെ ബേക്കൽ - ഹാപ്പിനെസ് ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മന്ത്രിമാർ, ടൂറിസം ഓപ്പറേറ്റർമാർ, യാത്രികർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സംരംഭകർ, പ്രവാസികൾ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കും. 2022-23 ലും 2023-24 ലും ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച റൈസിങ് കാസർകോട് നിക്ഷേപകസംഗമത്തിന്റെ തുടർച്ചയായാണ് ടൂറിസം മേഖലയ്കക്് പ്രാധാന്യം നൽകി ടൂറിസം കാർണിവൽ നടത്തുന്നത്. കാർണിവലിന്റെ ഭാഗമായി ജില്ലയിലെ പ്രാദേശികതലത്തിലുള്ള ടൂറിസം സ്‌പോട്ടുകൾ തദ്ദേശസ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന മത്സരപരിപാടിയുമുണ്ടാകും. വ്യവസായ മേഖലയിൽ ഉള്ള ജില്ലയിലെ സാധ്യതകൾ പ്രദേശവാസികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് പ്രവാസി നിക്ഷേപകസംഗമം നടത്തുന്നത്. പരിപാടിയുടെ ആദ്യദിനമായ ജനുവരി 24 ദേശീയബാലികാദിനം ആയതിനാൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ്് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം, ഇവർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവയുണ്ടാകും.
24 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പോലീസ് മേധാവി ഡി ശിൽപ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ എസ് എൻ സരിത അധ്യക്ഷത വഹിക്കും. തുടർന്ന് 3. 30 വരെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും 3. 30 മുതൽ അഞ്ച് വരെ പെൺകുട്ടികൾക്കുള്‌ല പരിശീലന ക്ലാസ്. ജെ സി ഐ ട്രെയിനർ വി വേണുഗോപാലൻ ക്ലാസ് എടുക്കും. ആറിന് അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നയിക്കുന്ന ഓർക്കസ്ട്ര. ഏഴിന് കണ്ണൂർ ഷെരീഫ്, സലിം, ഫാസില ബാബു എന്നിവരുടെ ഇശൽനൈറ്റ്. രാത്രി എട്ടിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഹാപ്പിനസ് ഫെസ്റ്റ്് ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിക്കും.
ദേശീയ ടൂറിസം ദിനമായ 25 ന് രാവിലെ 10 മുതൽ 12. 30 വരെ സ്ത്രീയാത്രികരുടെ വർത്തമാനം. സോളോ ട്രാവലർ ഗീതു മോഹൻദാസ് ചർച്ച നയിക്കും. യാത്രിക അഡ്വ എം ആശാലത, പൊതുപ്രവർത്തക സി എച്ച് സുബൈദ, കിറ്റ്‌സ് ട്രെയിനിങ് കോ- ഓർഡിനേറ്റർ സി പി ബീന എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് ദേശീയ ടൂറിസം ദിനാഘോഷ പരിപാടികൾ മന്ത്രി വി അബ്ദുൽറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ച് മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്ക് അനുമോദനം, 26 ന് രാവിലെ 10.30 ന് ഭരണഘടന ആമുഖ പ്രദർശനം മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിക്കും. തുടർന്ന് പ്രവാസി നിക്ഷേപകസംഗമം, രാത്രി ഏഴിന് മ്യൂസിക് നൈറ്റ്.
No comments