തോട്ടം അഴിത്തല റോഡിന്റെ ശോച്യയാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ട് റെഡ്സ്റ്റാർ കണിച്ചിറ നീലേശ്വരം നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി.
നീലേശ്വരം നഗരസഭയിലെ തോട്ടം അഴിത്തല റോഡിന്റെ ശോച്യയാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ട് റെഡ്സ്റ്റാർ കണിച്ചിറ നീലേശ്വരം നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി. മാർച്ചോട് കൂടി പാച്ഛ് വർക്ക് പൂർത്തിയാക്കുകയും അതിന് ശേഷം മെക്കാടം റോഡ് പണി ആരംഭിക്കുകയും ചെയ്യും എന്ന ഉറപ്പ് ലഭിക്കുകയും ഉണ്ടായി. മേക്കാടം റോഡിന്റെ വർക്ക് കുറച്ച് വൈകും എന്നതിനാലാണ് തോട്ടം റോഡ് പാച്ച് വർക്കിന് ഫണ്ട് അനുവദിച്ചത്. അത് എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. നിവേദക സംഘത്തിൽ ക്ലബ് പ്രസിഡന്റ് ജിഷ്ണു, ക്ലബ് സെക്രട്ടറി അയ്യുബ്, സിപിഐഎം കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി അഷറഫ്, ക്ലബ് കമ്മിറ്റി അംഗങ്ങാളായ രഞ്ജിത്ത്, പ്രിയേഷ്,ജിതേഷ്, എന്നിവർ സംബന്ധിച്ചു.
No comments