Breaking News

കെ എസ്‌ എസ്‌ പി യു നീലേശ്വരം സൗത്ത്‌ യൂണിറ്റ് സമ്മേളനം നടത്തി

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശികകള്‍ നല്‍കാന്‍ നടപടി വേണമെന്നും കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂനിയന്‍ നീലേശ്വരം സൗത്ത്‌ യൂനിറ്റ്‌ സമ്മേളനം ആവശ്യപ്പെട്ടു.
കെ എസ്‌ എസ്‌ പി യു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി വി സരസ്വതിക്കുട്ടി ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി ഗോവിന്ദന്‍ സംഘടനാ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഇ വിജയന്‍, കെ വി ഗോവിന്ദന്‍, എം മാധവന്‍, വി രവീന്ദ്രന്‍, പി ഭാസ്‌കരന്‍, യൂനിറ്റ്‌ സെക്രട്ടറി ടി എ പുരുഷോത്തമന്‍, കെ എം ബാലാമണി എന്നിവര്‍ സംസാരിച്ചു.
..................

No comments