Breaking News

കാഞ്ഞങ്ങാട് ടൗണിൽ നിരോധിത പാൻ മസാല ശേഖരം പിടികൂടി

കാഞ്ഞങ്ങാട് ടൗണിൽ നിന്നും പോലീസ് നിരോധിത പാൻ മസാല ശേഖരം പിടികൂടി. ഹോസ്‌ദുർഗ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അഖിലിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കോട്ടച്ചേരി റോഡരികിൽ നിന്ന് 500 ഓളം പാക്കറ്റ് പുകയില പിടികൂടി.അന്യ സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കണ്ട്രോൾറൂമിലെ സീനിയർ സിവിൽ ഓഫീസർ സുധാകരൻ, സിവിൽ ഓഫീസർ സനോജ് ഹോം ഗാർഡ് പി. കെ . ജയൻ എന്നിവർ പിടികൂടാനുണ്ടായിരുന്നു. വിൽപ്പനക്ക് കൊണ്ട് വന്നതായിരുന്നു.

No comments