നാഷനൽ പെൻഷൻ സ്‌കീം പിൻവലിക്കണം: കെ പി എസ് ടി എ ജില്ലാ സമ്മേളനം
നാഷനൽ പെൻഷൻ സ്‌കീം പിൻവലിക്കണം: കെ പി എസ് ടി എ ജില്ലാ സമ്മേളനം
അധികാരത്തിൽ വന്നാൽ എൻ പി എസ് അറബിക്കടലിലെന്ന് പറഞ്ഞ് ഇടതുസർക്കാർ എട്ടര വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽമജീദ് പറഞ്ഞു.
പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ കെ പി എസ് ടി എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ വി വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പി ശശിധരൻ, കെ അനിൽകുമാർ, പ്രശാന്ത് കാനത്തൂർ, കെ ശ്രീനിവാസൻ, ജോമി ടി ജോസ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസ് ലർ ഡോ. ഖാദർ മാങ്ങാട് ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി പി വി ജ്യോതി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അശോകൻ കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോർജ്, പി കെ ബിജു, പി ജലജാക്ഷി, എം കെ പ്രിയ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ സംസ്ഥാന ദേശീയതലങ്ങളിൽ അവാർഡുകൾ നേടിയ അധ്യാപകർ, സ്വദേശ് മെഗാക്വിസ് മത്സരവിജയികൾ എന്നിവർക്ക് മുൻ ഡി ഡി ഇ, എൻ.നന്ദികേശൻ സമ്മാനങ്ങൾ നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സി എം വർഗീസ് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി വി ആർ വിദ്യാസാഗർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ ഗീത കൃഷ്ണൻ, കെ വി ഭക്തവത്സലൻ, സുകുമാരൻ പൂച്ചക്കാട്, ശ്രീധരൻ വയലിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, പി ശ്രീജ എന്നിവർ സംസാരിച്ചു.
No comments