Breaking News

കെ എസ് ടി യു സംസ്ഥാന സമ്മേളനം കാസർകോട്ട് തുടങ്ങിവിദ്യാഭ്യാസ മേഖലയിലെ തകർച്ച രാജ്യത്തെ തകർച്ചയിലേക്ക് നയിക്കും: ഹാരിസ് ബീരാൻ എം പി

ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദേശങ്ങളിലൂടെ കേന്ദ്രസർക്കാരും വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് പിന്മാറിക്കൊണ്ട് സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ട് വലിക്കുകയാണെന്ന് രാജ്യസഭ അംഗം ഹാരിസ് ബീരാൻ എം പി പറഞ്ഞു.
തകർക്കരുത് പൊതുവിദ്യാഭ്യാസം, തുടരരുത് നീതി നിഷേധം എന്ന പ്രമേയവുമായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ (കെ എസ് ടി യു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ്അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുല്ല പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഗുരു ചൈതന്യം സമ്മേളന സപ്ലിമെന്റ് പ്രകാശനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നല്‍കി നിര്‍വഹിച്ചു.  
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കെ.വി.ടി മുസ്തഫ, എന്‍.കെ അബ്ദുള്‍ സലീം ഇ.പി.എ ലത്തീഫ് . മുസ്തഫ വളാഞ്ചേരി, ബഷീര്‍ തൊട്ടിയന്‍, എസ് ശോഭിത കെ. ഫസല്‍ ഹഖ് പ്രസംഗിച്ചു.
കൗണ്‍സില്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഐ. ഹുസൈന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അസീസ് ആമുഖ ഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.എം ഷഹീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.സി. അതാവുള്ള, സിദ്ധിഖ് പാറോക്കോട്, കല്ലൂര്‍ മുഹമ്മദലി, പി.ടി.എം. ഷറഫുന്നീസ, വി.എ. ഗഫൂര്‍, കാസിം കുന്നത്ത്, പി.വി ഹുസൈന്‍. എം.എ. സെയ്ത് മുഹമ്മദ് . അലി.ഇ.ആര്‍. മുനീര്‍.പി, റെജി തടിക്കാട്, വീരാന്‍ കുട്ടി കോട്ട, ഇസ്മയില്‍ പൂതനാരി, സി.എച്ച്. സുല്‍ഫിക്കറലി, ലെഫ്റ്റനന്റ് പി. ഹംസ, സലീം നാലകത്ത്, റസാഖ് പുനത്തില്‍, അന്‍വര്‍.ഇ , നാസര്‍ തേളത്ത്, അന്‍വര്‍ സാദത്ത് എം.കെ, സലീം കെ.പി, സക്കീര്‍ ഹുസൈന്‍, സാദിഖലി ചീക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം എം ജിജുമോന്‍ നന്ദി പറഞ്ഞു.
വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എന്‍എനെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍.എം.എ എം.സി.കമറുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, ഫൈസല്‍ കൊടുവള്ളി സാംസ്‌കാരിക പ്രഭാഷണം നിര്‍വഹിച്ചു. സി.ഇ. റഹീന, അഡ്വ.എം. ടി.പി കരീം, എം.അബ്ബാസ്, മുംതാസ് സമീറ, പി.സാജിദ സാജിദ് ടി, റാഷിദ് ടി.എം. റഫീഖ്.എ ജാഫര്‍ വെള്ളക്കാട്ട് പ്രസംഗിച്ചു.

No comments