കേരളാ പത്മ ശാലിയ സംഘം കാസറഗോഡ് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി.
കേരളാ പത്മ ശാലിയ സംഘം കാസറഗോഡ് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി. സംസ്ഥാനത്തെ ശാലിയ സമുദായത്തിൻ്റെ സർവ്വതോൻമുഖമായ ഉന്നമനത്തിനും സർക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന അവകാശങ്ങൾക്കും വേണ്ടി പോരാട്ടം നടത്തിക്കൊണ്ട് നിലകൊള്ളുന്ന സംഘമാണിത്. കേരളാ പത്മ ശാലിയ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി. വി. കരുണാകരൻ, കാഞ്ഞങ്ങാട് ശാഖ പ്രസിഡൻ്റ് സി. കണ്ണന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വേണുഗോപാലൻ.കെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബാലകൃഷ്ണൻ സ്വാഗതവും സി. കണ്ണൻ നന്ദിയും പറഞ്ഞു. ശാഖാ ഭാരവാഹികളായ സുനിൽ, മുരളീകണ്ണൻ കീഴൂർ, കുഞ്ഞികൃഷ്ണൻ വരിക്കുളം, ഗംഗാധരൻ, തമ്പാൻ പി.വി, മുരളീധരൻ പടന്നക്കാട്, വീണാ ദാമോദരൻ , വിജയൻ.സി, തമ്പാൻ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
No comments