പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.
പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. പെരിയ, കല്യോട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സി പി എം നേതാക്കളായ മുൻ എം എൽ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠൻ, സി പി എം മുൻ ലോക്കൽ സെക്രട്ടറിമാരായ കെ വി ഭാസ്ക്‌കരൻ, രാഘവൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. കുറ്റക്കാരാണെന്നു കണ്ടെത്തിയ നിസാര വകുപ്പുകളിൽ കടുത്ത ശിക്ഷയാണ് നൽകിയതെന്നും രേഖകൾ സി ബി ഐ മറച്ചുവെന്നും ചൂണ്ടിക്കാട്ടി സി പി എം നേതാക്കൾ സി ബി ഐ കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
No comments