മർച്ചന്റ്സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക നൽകിയ നീലേശ്വരം യൂണിറ്റിന് ഉപഹാരം സമ്മാനിച്ചു.
10 ലക്ഷം രൂപയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് സംഭാവന ചെയ്തത്. കാസർകോട്ട് നടന്ന ചടങ്ങിൽ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉപഹാരം സമ്മാനിച്ചു. നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മർച്ചന്റ്സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക നൽകിയ നീലേശ്വരം യൂണിറ്റിന് ഉപഹാരം സമ്മാനിച്ചു
Reviewed by test
on
January 07, 2025
Rating: 5
No comments