മഹാകുംഭമേള സ്‌പെഷ്യൽ ട്രെയിൻ: നീലേശ്വരത്തും കാസർകോട്ടും സ്‌റ്റോപ്
മഹാകുംഭമേള പ്രമാണിച്ച് മംഗളൂരു സെൻട്രലിൽ നിന്ന് വാരണാസിയിലേക്കും തിരിച്ചും അനുവദിച്ച പ്രത്യേക ട്രെയിനിന് ജില്ലയിൽ നീലേശ്വരത്തും കാസർകോട്ടും സ്‌റ്റോപ്.06019 മംഗളൂരു- വാരാണസി സ്‌പെഷ്യൽ ട്രെയിൻ ജനുവരി 18, ഫെബ്രുവരി 15 തീയകതികളിൽ മംഗളൂരു നിന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട് മൂന്നാംദിവസം ഉച്ചകഴിഞ്ഞ് 2. 50 ന് വാരണാസിയിൽ എത്തും. രാവിലെ 4. 57 ന് കാസർകോട്, 5. 27 ന് നീലേശ്വരം എന്നിങ്ങനെയാണ് സ്‌റ്റോപ്പിന്റെ സമയക്രമം. 06020 വാരണാസി- മംഗളൂരു പ്രത്യേക ട്രെയിൻ ജനുവരി 21, ഫെബ്രുവരി 18 തീയതികളിൽ വൈകിട്ട് 6. 20ന് പുറപ്പെട്ട് നാലാംദിനം പുലർച്ചെ 2. 30 ന് മംഗളുരുവിൽ എത്തും. പുലർച്ചെ 12. 58 ന് കാസര#്‌കോട് 1.33 എന്നിങ്ങനെയാണ് സ്‌റ്റോപ്പിന്റെ സമയക്രമം.
No comments