Breaking News

കാസറഗോഡ് ജില്ലയില്‍ റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിക്കും.

ജില്ലയില്‍ റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിക്കും. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ ആസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും. വര്‍ണ്ണാഭമായ ആഘോഷ പരിപാടികളൊരുക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ജില്ലാ ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിത പൊലീസ്, എകസ്സൈസ്, പാണത്തൂര്‍ ഗവ. വെല്‍ഫയര്‍ ഹൈസ്‌കൂള്‍, ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പൊലീസ്, കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളുകളുടെ സ്‌കൗട്ട് ആന്റ് ഗൈഡ്സ്, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ എന്‍.സി.സി, കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, കാസര്‍കോട് ഗവ. മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ദഖീരത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ ജൂനിയര്‍ റെഡ് ക്രോസ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയം, ഉളിയത്തടുക്ക ജയ്മാത സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് സംഘം എന്നിവ പരേഡിന്റെ ഭാഗമാകും.

ജനുവരി 22, 23 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ടിനും 24ന് രാവിലെ എട്ടിനും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പരേഡ് റിഹേഴ്‌സല്‍ നടക്കും. എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് റിഹേഴ്‌സലിന് നേതൃത്വം നല്‍കും. സ്വാതന്ത്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.

No comments