Breaking News

സി പി എം നേതാവ് കെ കുഞ്ഞിക്കണ്ണൻ നായരുടെ നിര്യാണം: നീലേശ്വരത്ത് സർവകക്ഷി അനുശോചനയോഗം ചേർന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച സി പി എം ജില്ലാ കമ്മിറ്റി മുൻ അംഗവും കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി മുൻ സെക്രട്ടറിയും ആയിരുന്ന കെ കുഞ്ഞിക്കണ്ണൻ നായരുടെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു.
സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം പി, പി കരുണാകരൻ, എം എൽ എമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി വിജയകുമാർ, എറുവാട്ട് മോഹനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി വി ഉമേശൻ, യു തമ്പാൻ നായർ, കെ രാഘവൻ, ഇ കെ ചന്ദ്രൻ, ടി ജി ഗംഗാധരൻ, സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ എന്നിവർ പ്രസംഗിച്ചു.
................

No comments