Breaking News

നീലേശ്വരം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.

മാലിന്യ മുക്തം നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. നഗരസഭയിലെ 18വിദ്യാലയങ്ങളിലും ശുചീകരണ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയഗ്രേഡിങ് പരിശോധനയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. നഗരസഭാ വൈസ് ചെയർമാൻ ശ്രീ പി പി മുഹമ്മദ് റാഫി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ പി ഭാർഗ്ഗവി, കൗൺസിലർ ഇ ഷജീർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ, എം ഇ സി സെക്രട്ടറി ബി നിഷ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, വി വി സതി, കെ ജയശ്രീ, വി വി ശ്രീജ, പി കെ ലത, കെ പ്രീത, എ ബാലകൃഷ്ണൻ, പി വത്സല, ടി വി ഷീബ, പി സുഭാഷ്,പി ശ്രീജ, കെ മോഹനൻ, എം കെ വിനയരാജ്, ദാക്ഷായണി കുഞ്ഞിക്കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നും ഹെഡ്മാസ്റ്റർമാർ, പി ടി എ പ്രസിഡൻ്റുമാർ, എസ് എം സി ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ഏ.കെ പ്രകാശൻ നന്ദിയും പറഞ്ഞു.

No comments