കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറാനാപള്ളിയിൽ പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന പ്രധാന തിരുനാളിന് കൊടിയേറി.
കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറാനാപള്ളിയിൽ പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന പ്രധാന തിരുനാളിന് കൊടിയേറി.
ഫൊറോന വികാരി ഫാ.ജോര്‍ജ് കളപ്പുര കൊടിയേറ്റ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും നേതൃത്വം നല്‍കി. ജനുവരി 4 മുതല്‍ 10 വരെ എല്ലാദിവസവും രാവിലെ 5.20 ന് ആരാധന, 6.15 ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 4.25 ന് ജപമാല, 5 ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നീ ചടങ്ങുകള്‍ ഉണ്ടാകും. ജനുവരി 4 ന് 5 മണിക്ക് പടന്നക്കാട് കമ്യൂണിറ്റി എഫ്എം റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ജിതിന്‍ കളത്തിലും 5ന് വൈകീട്ട് വിളക്കന്നൂര്‍ പള്ളി വികാരി ഫാ.മാത്യുപരവരാകത്തും ജനുവരി 6 ന് വൈകീട്ട് നീലേശ്വരം സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജ് ചേന്നപ്പള്ളിയും 7 ന് കാലിച്ചാനടുക്കം പള്ളിവികാരി ഫാ.സുനീഷ് പുതുകുളങ്ങരയും 8 ന് കാഞ്ഞങ്ങാട് അപ്പസ്തോല റാണി പള്ളി വികാരി ഫാ.ജോണ്‍സണ്‍ നെടുംപറമ്പിലും 9 ന് കാഞ്ഞിരടുക്കം പള്ളി വികാരി ഫാ.തോമസ് പള്ളിക്കലും 10 ന് കാലിച്ചാനടുക്കം വിന്‍സെന്‍ഷ്യല്‍ ആശ്രമം സുപ്പീരിയര്‍ ഡോ.ജോസ് തയ്യിലും ദിവ്യബലിക്ക് നേതൃത്വം നല്‍കി വചനസന്ദേശം നല്‍കും.
11 ന് വൈകീട്ട് 3.50 ന് ജപമാല. 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍ നേതൃത്വം നല്‍കും. 6.30 ന് നഗരപ്രദക്ഷിണം, 12ന് രാവിലെ 6.15 ന് വിശുദ്ധ കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ.അമല്‍ തൈപ്പറമ്പില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീര്‍വാദം.
No comments