Breaking News

ജനമൈത്രി കാസർഗോഡ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു കാസർഗോഡ്:

ജനമൈത്രി കാസർഗോഡ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗം കാസർഗോഡ് അഡീഷണൽ എസ്പിയും ജനമൈത്രി നോഡൽ ഓഫീസറുമായ പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ഉപദേശക സമിതിഅംഗവും സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറിയുമായ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് സോഷ്യൽ പോലീസിംഗ് ഡിവിഷൻ കൺവീനർ രാമകൃഷ്ണൻ ചാലിങ്കാൽ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ട് ജാഗ്രത സമിതി അംഗങ്ങളും ബീറ്റ് ഓഫീസർമാരും പങ്കെടുത്തു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരു ലഹരി വിമുക്ത വാർഡ് ഉണ്ടാക്കുവാനും ലഹരിക്കെതിരെ ശക്തമായ പ്രവർത്തനം നടത്തുവാനും റെസിഡൻസ് അസോസിയേഷൻ മുഖേന എല്ലാ സ്ഥലങ്ങളിലും സിസി ക്യാമറ വെക്കുവാനും യോഗത്തിൽ തീരുമാനമായി. ചടങ്ങിൽ ജനമൈത്രി അസിസ്റ്റൻറ് നോഡൽ ഓഫീസർ രാജീവൻ കെ പി വി സ്വാഗതവും ജനമൈത്രി ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. ജില്ലയിൽ ജനമൈത്രി പ്രവർത്തനം ശക്തിപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.

No comments