കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലത്തിന്റെ വഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം: കോട്ടപ്പുറം വാർഡ് സഭ
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ കടന്നുവരുന്ന കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലത്തിന്റെ വഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണമെന്ന് കോട്ടപ്പുറം വാർഡ് സഭ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് പേഴ്സൺ പി ഭാർഗ്ഗവി അധ്യക്ഷത വഹിച്ചു.കൗൺസിലർ റഫീഖ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു .നഗരസഭ കൗൺസിലർ ഇ ഷജീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ്. നഗരസഭ ബി എസ് ഡബ്ല്യൂ ടി.തബ്ഷീറ, ആശാ വർക്കർ കെ നിഷ. അങ്കൺവാടി വർക്കർ രമണി . നഗരസഭ കോ-ഡിനേറ്റർ പി വി ബിനു നന്ദിയും പറഞ്ഞു.
No comments