ജില്ലയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
2025 ജനുവരി ഒന്ന് ആധാരമാക്കി പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് വോട്ടര്‍ പട്ടിക കൈമാറി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള എന്നിവരും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. പി.അഖില്‍, ഉദുമ നിയോജക മണ്ഡലം ഇ.ആര്‍.ഒ യുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ വിനോദ് ജി.മുല്ലശ്ശേരില്‍, മധു കെ, എന്‍.ഗിരീഷ് കുമാര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.
No comments