പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് കുന്നുമ്മലിലെ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി സുകുമാരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി മനോഹരൻ ക്ഷേമനിധി വിശദീകരണം നടത്തി. പി പി രമേശൻ, തുണിയേരി ബാലൻ, സംഘാടക സമിതി ചെയർമാൻ ഇ കെ പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു.
....

No comments