Breaking News

സംസ്ഥാന സ്കൂൾ കലോത്സവം:ഹയർസെക്കന്ററി വിഭാഗം കുച്ചിപ്പുടിയിലും നീലേശ്വരത്തെ ആർ.ഗൗരിലക്ഷ്മിക്ക് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടിയിലും എ ഗ്രേഡ് നേടി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആർ.ഗൗരി ലക്ഷ്മി.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ഗൗരിലക്ഷ്മി നേരത്തെ ഭരതനാട്യത്തിലും എ ഗ്രേഡ് നേടിയിരുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് ക്ലാർക്ക് എ രാജേഷ് കുമാറിന്റെയും കാഞ്ഞങ്ങാട്ട് സീനിയർ കോ-ഓപ്പറേറ്റീവ് ഓഡിറ്റർ ആയ കെ ജിഷയുടെയും മകളാണ്. നാളെ കേരള നടനത്തിലും മത്സരിക്കുന്നുണ്ട്.

No comments