വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ വിജയാഹ്ലാദ ദിനാഘോഷവും സ്നേഹക്കൂട്ടായ്മയും സംഘടിപ്പിച്ചു
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ വിജയാഹ്ലാദ ദിനാഘോഷവും സ്നേഹക്കൂട്ടായ്മയും സംഘടിപ്പിച്ചു.
അഹിംസയ്ക്കും സമാധാനത്തിനുമായി സംഘടിപ്പിച്ച മൂന്നാം വേൾഡ് മാർച്ച് വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വേൾഡ് വിത്തൗട്ട് വാർ ആന്റ് വയലൻസ്, ജില്ലാ ഗാന്ധിയൻ പഠനകേന്ദ്രം, പടന്നക്കാട് നെഹ്റു കോളേജ് എൻഎസ്എസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപ്രവർത്തകനും സിനിമാ നടനുമായ അഡ്വ. ഗംഗാധരൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ഡോ.എ.വി. ഭരതൻ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിമാർഗ പ്രവർത്തകൻ കെ.വി.രാഘവൻ മാസ്റ്റർ വിളക്ക് തെളിയിച്ചു.
പി വി ദിവാകരൻ,ഹമീദ് ബദിയടുക്ക, സ്കറിയ തോമസ് ബളാൽ, പി വി ജയരാജൻ, പി സി ബാലചന്ദ്രൻ, രാമൃഷ്ണൻ മോനാച്ച , പി.യു. കുഞ്ഞികൃഷ്ണൻ നായർ, മോഹനൻ പുലിക്കോടൻ എന്നിവർ ആശംസകൾ നേർന്നു. ഇവി നാരായണൻ, പത്മനാഭൻ അയ്യപ്പൻകോട്ട, എൻ എസ് എസ് വളണ്ടിയർ ക്യാപ്റ്റൻ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. വിജയകുമാർ സ്വാഗതവും ഇവി പദ്മനാഭൻ നന്ദിയും പറഞ്ഞു.
No comments