Breaking News

സിഐടിയു എരിക്കുളം യൂണിറ്റ് ചെങ്കൽ ഗുഡ്സ് തൊഴിലാളി യൂണിയൻ സമ്മേളനം നടത്തി.

സിഐടിയു എരിക്കുളം യൂണിറ്റ് ചെങ്കൽ ഗുഡ്സ് തൊഴിലാളി യൂണിയൻ സമ്മേളനം നടത്തി.
ഗുഡ്സ് ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി ഉദ്ഘാടനം ചെയ്തു. കെ.വി.രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.രാജീവൻ അഭിവാദ്യം ചെയ്തു. എം.ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.വി.രതീഷ് നന്ദിയും പറഞ്ഞു. ചെങ്കൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ നീക്കി തൊഴിലാളികൾക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുക, ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയ സമയക്രമീകരണം പിൻവലിച്ച് തൊഴിൽ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

No comments